കേരളത്തിലെയും ലോകത്തിന്റെ നാനാഭാഗത്തുമുളള ബ്രാഹ്മണ സമു ദായാംഗങ്ങളുടെ ക്ഷേമവും അതോടൊപ്പം സാമൂഹിക ഉന്നതിക്കും വേണ്ടി പ്രവർത്തിക്കുക
ബ്രാഹ്മണ സമുദായംഗങ്ങളുടെയും, നമ്പൂതിരി, എമ്പ്രാന്തിരി, പോറ്റി, മൂസ്സത്, ഇളയത് എന്നീ സസ്യാഹാരികളായ വിഭാഗങ്ങളുടെ ക്ഷേമം എന്നതിലൂടെയും സസ്യാഹാരത്തിനും, പ്രകൃതിസംരക്ഷണത്തിനും, ജൈവവൈവിധ്യങ്ങൾ നിലനിർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുക
പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുകയും, ഔഷധ കാർഷികസംരംഭം മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുക
ബ്രാഹ്മണ സമുദായംഗങ്ങൾ എന്നതോടൊപ്പം സാമൂഹിക രാഷ്ട്രീയ ആദ്ധ്യാത്മിക ആത്മീയ വിദ്യാഭ്യാസ സാംസ്കാരിക തൊഴിൽ സംരംഭമേഖലകളിൽ പ്രവർത്തിക്കുക
ബ്രാഹ്മണ സമുദായംഗങ്ങളുടെ വിവാഹം, വിദ്യാഭ്യാസം ആതുരസേവനം, തൊഴിൽ, തൊഴിൽ അന്വേഷണം എന്നിവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ട് സമൂഹം എന്ന രീതിയിൽ പൊതു സമൂഹത്തോട് പ്രതിബന്ധത പുലർത്തുക
ലോക സമസ്ത: സുഖിനോ ഭവന്തു എന്ന ധർമ്മ തത്വം പ്രചരിപ്പിക്കുക
യുവജന വനിത സംരംഭങ്ങൾ രൂപീകരിക്കുക.
അർഹതപ്പെട്ടവർക്ക് വിദ്യാഭ്യാസ സഹായങ്ങൾ ചെയ്യുക.
അർഹരായവർക്ക് ആതുര സേവനവും സഹായങ്ങളും നല്കുക
ബ്രാഹ്മണ സമുദായംഗങ്ങളിലെ അശരണർ ,വിധവകൾ , കുട്ടികൾ, അനാഥർ, എന്നിവർക്ക് അഭയം നൽകുന്നതോടൊപ്പം സാമൂഹിക പ്രതിബന്ധതയ്ക്ക് വേണ്ടി ഊന്നൽ നൽകി പ്രവർത്തിക്കുക.
വ്യായാമം, യോഗ, പ്രകൃതി സംരക്ഷണം, സസ്യാഹാരരീതി, ഗോസംരക്ഷണം, ജൈവകൃഷി രീതി എന്നിവയ്ക്ക് പ്രചരണം നൽകുക
യോഗക്ഷേമ സഭബാഹ്മണ് സഭ, തുടങ്ങി അമ്പലവാസി സമുദായ സംഘടനകൾക്കൊപ്പവും മറ്റു സമുദായ സംഘടനകൾക്കൊപ്പവും സമാന സന്നദ്ധ സംഘടനകൾക്കൊപ്പവും സാമൂഹ്യനന്മക്കായി പ്രവർത്തിക്കുക